ബഗ്ദാദ്: സഹവർത്തിത്വത്തിെൻറ സന്ദേശം പകർന്ന് ഇറാഖിലെ ഏറ്റവും മുതിർന്ന ശിയാ ആത്മീയ നേതാവ് ആയത്തുല്ല അലി അൽ സിസ്താനിയെ സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറാഖിലെ പുണ്യനഗരമായ നജഫിലെ സിസ്താനിയുടെ വീട്ടിലാണ് കൂടിക്കാഴ്ച അരങ്ങേറിയത്.
എല്ലാ ഇറാഖികളെയുംപോലെ ക്രിസ്ത്യൻ പൗരന്മാർക്കും സമാധാനത്തിലും സുരക്ഷിതത്വത്തിലും മുഴുവൻ ഭരണഘടനാ അവകാശങ്ങളോടെയും ജീവിക്കാനാകണമെന്ന് കൂടിക്കാഴ്ചക്കു ശേഷം സിസ്താനിയുടെ ഒാഫിസ് ഇറക്കിയ പത്രക്കുറിപ്പിൽ പ്രസ്താവിച്ചു. ഇറാഖിൽ അടുത്തിടെ നടന്ന മതന്യൂനപക്ഷ പീഡനങ്ങളെ സംബന്ധിച്ച് ശബ്ദമുയർത്തിയതിന് മാർപാപ്പ സിസ്താനിയോടും ശിയാ ജനതയോടും നന്ദി അറിയിച്ചു. സിസ്താനിയുടെ സമാധാന സന്ദേശം മനുഷ്യജീവിതത്തിെൻറ പവിത്രതയും ഇറാഖ് ജനതയുടെ ഐക്യത്തിെൻറ പ്രാധാന്യവും ഉയർത്തിക്കാട്ടുന്നതാണെന്നും പോപ്പ് പറഞ്ഞു.
പരമ്പരാഗത വസ്ത്രം ധരിച്ച ഇറാഖി സംഘം പോപ്പിനെ സ്വീകരിച്ചു. പോപ്പ് ഫ്രാൻസിസ് സിസ്താനിയുടെ വീടിെൻറ പടിവാതിൽക്കൽ പ്രവേശിച്ചപ്പോൾ സമാധാനത്തിെൻറ അടയാളമായി വെളുത്ത പ്രാവുകളെ പറത്തി. ഇറാഖിലെ ക്രിസ്ത്യാനികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ച് ഇരുവർക്കുമിടയിൽ ചർച്ച നടന്നു. ശേഷം നസീറിയയിലേക്ക് പുറപ്പെട്ട പോപ്പ് അവിടെ ഉറിൽ സർവമത സമ്മേളനത്തിൽ പെങ്കടുത്തു. തിരികെ ബഗ്ദാദിലെത്തി സെൻറ് ജോസഫ് കൽദായ കത്തീഡ്രലിൽ കുർബാന അർപ്പിക്കും. 10,000 സൈനികരെയാണ് മാർപാപ്പയുടെ സുരക്ഷക്കായി ഇറാഖ് വിന്യസിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനാണ് നാലു ദിവസത്തെ ചരിത്ര സന്ദർശനത്തിനായി മാർപാപ്പ ഇറാഖിലെത്തിയത്. തിങ്കളാഴ്ച മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.