വത്തിക്കാൻ സിറ്റി: ആഫ്രിക്കൻ-അമേരിക്കൻ വംശജൻ ഉൾപ്പെടെ 13 കർദിനാൾമാരെ ഔദ്യോഗികമായി വാഴിച്ച് ഫ്രാൻസിസ് മാർപാപ്പ. യു.എസിലെ വാഷിങ്ടൺ ഡി.സി സ്വദേശിയായ വിൽട്ടൺ ഗ്രിഗറിയാണ് കറുത്ത വംശജനായ ആദ്യ കർദിനാൾ.
ഇതാദ്യമായാണ് ഒരു കറുത്തവർഗക്കാരൻ സഭയുടെ ഉന്നത പദവിയിലേക്ക് നിയമിതനാവുന്നത്. മാർപാപ്പക്കു ശേഷം സഭയുടെ ഏറ്റവും ഉയർന്ന പദവിയാണ് കർദിനാൾ. കോവിഡ് ഭീതി മൂലം വത്തിക്കാനിൽ നടന്ന ലളിത ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. 13ൽ ഒമ്പതും 80 വയസ്സിൽ താഴെയുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.