ബഗ്ദാദ്: ഇറാഖ് സന്ദർശിക്കുന്ന ആദ്യ മാർപാപ്പയാകുന്നതിന് തൊട്ടു മുന്നോടിയായി ഇറാഖി ജനതക്ക് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം. ''സമാധാനത്തിെൻറയും അനുരഞ്ജനത്തിെൻറയും തീർഥാടകനായാണ് ഞാൻ ഇറാഖിലേക്ക് വരുന്നത്''. യുദ്ധം വരുത്തിയ കെടുതികളിൽനിന്നും ഇനിയും മോചനമില്ലാതെ കഴിയുന്ന ഇറാഖി ജനതക്ക് ആശ്വാസവചനങ്ങളുമായി 84കാരൻ മാർപാപ്പ എത്തിച്ചേർന്നപ്പോൾ അതു ചരിത്രമാകുകയാണ്.
വെള്ളിയാഴ്ച ഉച്ചക്ക് ബഗ്ദാദ് വിമാനത്താവളത്തിൽ മാർപാപ്പയെ പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി സ്വീകരിച്ചു. ഉൗഷ്മള സ്വീകരണമാണ് മാർപാപ്പക്ക് ഇറാഖിൽ ഒരുക്കിയിരിക്കുന്നത്. ഇറാഖി-വത്തിക്കാൻ പതാകകൾ തെരുവുകളിൽ മുഴുവൻ നിറഞ്ഞു. മാർപാപ്പക്കായുള്ള അക്ഷമനിറഞ്ഞ കാത്തിരിപ്പിന് പരിസമാപ്തിയായെന്നാണ് ഇറാഖി വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈൻ പ്രതികരിച്ചത്. മിനാരങ്ങളും മണികളും കൈകോർത്ത ചരിത്ര നിമിഷമെന്നാണ് അദ്ദേഹം സന്ദർശനത്തെക്കുറിച്ച് പറഞ്ഞത്.
പ്രാദേശിക സമയം ഉച്ചക്ക് രണ്ടിനാണ് പോപ്പിെൻറ വിമാനം ബഗ്ദാദ് എയർപോർട്ടിലെത്തിയത്. വൈകിട്ട് പ്രസിഡൻറിെൻറ കൊട്ടാരത്തിൽ സ്വീകരണം നൽകി. പ്രസിഡൻറും പ്രധാനമന്ത്രിയുമായി മാർപാപ്പയുടെ കൂടിക്കാഴ്ചയും നടക്കും. തുടർന്ന് ബഗ്ദാദിലെ രക്ഷാമാതാവിെൻറ കത്തീഡ്രലിൽ മെത്രാന്മാർ, വൈദികർ, സന്യസ്തർ തുടങ്ങിയവരുമായി കൂടിക്കാഴ്ച. നടക്കും. ശനിയാഴ്ച നജഫിലേക്കു പോകുന്ന മാർപാപ്പ ആയത്തുല്ല അൽ സിസ്താനിയെ സന്ദർശിക്കും. തുടർന്ന് നാസിരിയ്യയിലേക്കു പോയി ഉറിൽ നടക്കുന്ന സർവമതസമ്മേളനത്തിൽ സംബന്ധിക്കും. വൈകിട്ട് ബഗ്ദാദിൽ തിരിച്ചെത്തി സെൻറ് ജോസഫ് കൽദായ കത്തീഡ്രലിൽ കുർബാന അർപ്പിക്കും. ഞായറാഴ്ച രാവിലെ ഇർബിലിലേക്കു പോകും. വിമാനത്താവളത്തിൽ ഇറാഖി കുർദിസ്ഥാൻ പ്രതിനിധികളുമായി ചർച്ച നടത്തിയശേഷം ഹെലികോപ്ടറിൽ മൂസിൽ എത്തും. യുദ്ധത്തിൽ ജീവൻ വെടിഞ്ഞവർക്കായി ദേവാലയ ചത്വരത്തിൽ പ്രത്യേക പ്രാർഥന നടത്തും. ഉച്ചകഴിഞ്ഞ് ഇർബിലിലെത്തുന്ന മാർപാപ്പ ഫ്രൻസോ ഹരീരി സ്റ്റേഡിയത്തിൽ കുർബാന അർപ്പിക്കും. വൈകിട്ട് ബഗ്ദാദിലേക്കു മടങ്ങി തിങ്കളാഴ്ച റോമിലേക്കു തിരിക്കും. അധികാരമേറ്റ ശേഷം ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന 33ാമത് വി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.