വത്തിക്കാൻ സിറ്റി: കോവിഡ് വാക്സിൻ വിതരണം ചെയ്യുേമ്പാൾ സമ്പന്നർക്ക് മുൻഗണന നൽകുന്നത് അനീതിയാണെന്ന് പോപ് ഫ്രാൻസിസ്. മഹാമാരിയെ മറികടക്കുന്നത് മികച്ച നിലയാകണം.മഹാമാരി ലോകത്തെ പാവപ്പെട്ടവരെ കൂടുതൽ ദുരിതത്തിലാക്കുകയും അസമത്വം വെളിപ്പെടുത്തുകയുമാണ് ചെയ്തത്. വീട്ടിലിരുന്ന് ജോലിചെയ്യാൻ കഴിയാത്ത പാവങ്ങൾ മഹാമാരിയുടെ ദുരിതം വലിയതോതിൽ അനുഭവിച്ചു.
േലാകത്തെ മുഴുവൻ മുട്ടുകുത്തിച്ച കുഞ്ഞൻ വൈറസിന് പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്. അതേസമയം, സാമൂഹിക അനീതി, അസമത്വം, പാർശ്വവത്കരിക്കപ്പെട്ടവരെയും ദുർബലരെയും സംരക്ഷിക്കാതിരിക്കൽ എന്നിവയെ ചികിത്സിക്കാനും ഇൗ അവസരം ഉപയോഗപ്പെടുത്തണം. പരിസ്ഥിതി സംരക്ഷണത്തിെൻറ പ്രാധാന്യവും തെൻറ പ്രസംഗത്തിൽ പോപ് ഉൗന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.