റോം: വൈദികരുടെ ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് നീതി ലഭ്യമാക്കുമെന്ന പ്രതിജ്ഞചെയ്ത് ഫ്രാൻസിസ് മാർപാപ്പ. മ്യൂണിക്കിലെ ആർച്ച് ബിഷപ്പായിരിക്കെ ബാല ലൈംഗിക പീഡനം തടയുന്നതിൽ പരാജയപ്പെട്ടെന്ന് മുൻഗാമിയായ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ സ്വതന്ത്ര ഓഡിറ്റ് കുറ്റപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണിത്.
ലൈംഗികാതിക്രമ കേസുകൾ കൈകാര്യംചെയ്യുന്ന വത്തിക്കാൻ ഓഫിസിലെ അംഗങ്ങളുമായി പോപ് കൂടിക്കാഴ്ച നടത്തി.
1945 മുതൽ 2019 വരെ മ്യൂണിക് അതിരൂപത ലൈംഗിക ദുരുപയോഗ കേസുകൾ കൈകാര്യം ചെയ്തത് എങ്ങനെയെന്നതിനെക്കുറിച്ച റിപ്പോർട്ടിന്റെ കണ്ടെത്തലുകളെ പോപ് പ്രസംഗത്തിൽ പരാമർശിച്ചില്ല. എന്നാൽ, വത്തിക്കാനിലെയും ലോകമെമ്പാടുമുള്ള കത്തോലിക്ക സഭ അധികൃതരെയും അപകീർത്തിപ്പെടുത്തുന്ന ലൈംഗിക ദുരുപയോഗ വിവാദത്തിൽ വിവേചനം തുടരുകയാണെന്ന് പോപ് പറഞ്ഞു.സഭാംഗങ്ങളുടെ ദുരുപയോഗത്തിന് ഇരയായവരോട് നീതി പുലർത്താനുള്ള ദൃഢനിശ്ചയത്തോടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നു, വിഭാവനം ചെയ്ത കാനോനിക നിയമനിർമാണം കർശനമാക്കുകയും പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യുന്നു. ദുരുപയോഗ കേസുകൾ ഫലപ്രദമായി കൈകാര്യംചെയ്യാൻ നിയമങ്ങൾ പരിഷ്കരിച്ചതായി അദ്ദേഹം അനുസ്മരിച്ചു.
തടയാൻ ഇതു മാത്രം മതിയാകില്ലെങ്കിലും നീതി പുനഃസ്ഥാപിക്കാനും വിവാദമൊഴിവാക്കാനും കുറ്റവാളിയുടെ നവീകരണത്തിനും ആവശ്യമായ നടപടിയാണിതെന്നും പോപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.