ആസ്​ട്രസെനിക്ക വാക്​സിനും മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യക്ക്​ നൽകണം; ബൈഡന്​ മേൽ സമ്മർദം

വാഷിങ്​ടൺ: ആസ്​ട്രസെനിക്ക വാക്​സിനും മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യക്ക്​ നൽകണമെന്ന്​ ആവശ്യപ്പെട്ട്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡന്​ മേൽ സമ്മർദമേറുന്നു. യു.എസ്​ ചേംബർ ഓഫ്​ കൊമേഴ്​സ്​ പോലുള്ള ഏജൻസികളും, യു.എസ്​ കോൺഗ്രസ്​ അംഗങ്ങളും, ഇന്തോ-അമേരിക്കൻ പൗരൻമാരും ആവശ്യമുന്നയിച്ച്​ രംഗത്തെത്തിയിട്ടുണ്ട്​. ലോകം കോവിഡിൽ വലയു​േമ്പാൾ ആസ്​ട്ര സെനിക്ക വാക്​സിനും മറ്റ്​ ജീവൻരക്ഷാ ഉപകരണങ്ങളും ​ആവശ്യ​മുള്ള രാജ്യങ്ങൾക്ക്​ നൽകണമെന്ന്​ യു.എസ്​ ചേംബർ ഓഫ്​ കൊമേഴ്​സ്​ ബൈഡനോട്​ ആവശ്യപ്പെട്ടു.

നിലവിൽ യു.എസിന്‍റെ കൈവശമുള്ള വാക്​സിൻ ഡോസുകൾ രാജ്യത്തിന്​ ആവശ്യമില്ല. ഈ ജൂണിനകം തന്നെ മുഴുവൻ അമേരിക്കക്കാർക്കുമുള്ള വാക്​സിൻ നിർമിക്കാൻ കഴിയുമെന്ന്​ കമ്പനികൾ അറിയിച്ചിട്ടുണ്ട്​. എന്നിരിക്കെ കോവിഡ്​ വാക്​സിനും മറ്റ്​ ജീവൻരക്ഷാ മരുന്നുകളും ഇന്ത്യക്ക്​ കൈമാറണമെന്ന്​ യു.എസ്​ ചേംബർ ഓഫ്​ കൊമേഴ്​സ്​ ആവശ്യപ്പെട്ടു.

യു.എസ്​ കോൺഗ്രസ്​ അംഗം റാഷിദ ത്വയിബയും ഇന്ത്യക്ക്​ സഹായം നൽകണമെന്നും ഇതിനായി വാക്​സിൻ ഉൽപാദനം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വാഷിങ്​ടൺ ടൈംസും കോവിഡിൽ വലുന്ന രാജ്യങ്ങൾക്ക്​ സഹായം നൽകണമെന്ന്​ ആവശ്യപ്പെട്ട്​ രംഗത്തെത്തിയിട്ടുണ്ട്​. 

Tags:    
News Summary - Pressure mounts on Joe Biden admin to ship AstraZeneca vaccine, other medical supplies to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.