പുരോഹിതർ കാരുണ്യത്തോടെ പെരുമാറണം; ആത്മപരിശോധന നടത്തി നന്ദികേടുകളിൽ പശ്ചാത്തപിക്കണം –മാർപാപ

റോം: വൈദിക കാപട്യങ്ങൾ ഉപേക്ഷിച്ച് വിശ്വാസികളോട് പുരോഹിതർ കാരുണ്യത്തോടെ പെരുമാറണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഈസ്റ്ററിന് മുന്നോടിയായി സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടത്തിയ വിശുദ്ധ കുർബാനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പുരോഹിതർ ആത്മപരിശോധന നടത്തി നന്ദികേടുകളിലും പൊരുത്തക്കേടുകളിലും പശ്ചാത്തപിക്കുകയും ഇരട്ടത്താപ്പും സത്യസന്ധതയില്ലായ്മയും കാപട്യവും ദുഃഖത്തോടെ അംഗീകരിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടത്തിയ മാസങ്ങൾ നീണ്ട നവീകരണത്തിനുശേഷം നടക്കുന്ന ആദ്യത്തെ പ്രധാന പരിപാടിയാണ് കുർബാന. വെള്ളിയാഴ്ച, ക്രിസ്തുവിന്റെ കുരിശുമരണത്തെ പുനരാവിഷ്‌കരിക്കുന്ന കുരിശ്ശിന്റെ വഴിക്കായി രാത്രി ഫ്രാൻസിസ് മാർപാപ്പ യാത്രചെയ്യും.

Tags:    
News Summary - Priests must behave with mercy - Pope Francis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.