ക്രെംലിൻ: പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച ആയിരങ്ങളെ അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടി മാത്രമാണെന്ന് റഷ്യ. അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് അറസ്റ്റെന്ന് പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. പ്രകോപനപരമായ അന്തരീക്ഷമുണ്ടാക്കിയത് സുരക്ഷാസേനയല്ല. അനുമതിയില്ലാതെ പ്രതിഷേധിച്ചവരാണ് കാരണക്കാർ. അതിെൻറ ഉത്തരവാദിത്തം അവരേൽക്കണമെന്നും പെസ്കോവ് പറഞ്ഞു.
ജനുവരി 17ന് നവാൽനി അറസ്റ്റിലായതിന് ശേഷം വൻതോതിലുള്ള പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറുന്നത്. വിഷബാധയേറ്റ് ജർമനിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പ്രബേഷൻ വ്യവസ്ഥ ലംഘിച്ചെന്ന കേസിൽ മോസ്കോ കോടതി ചൊവ്വാഴ്ച നവാൽനിയെ രണ്ടേമുക്കാൽ വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇത് അന്താരാഷ്ട്ര പ്രതിഷേധത്തിനും പുതിയ പ്രക്ഷോഭത്തിനും കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.