ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ: മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ളി​ൽ​നി​ന്നും ഖ​ത്ത​ർ പി​ൻ​വാ​ങ്ങു​ന്നു

കൈ​റോ: ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ളി​ൽ നി​ന്നും മ​ധ്യ​സ്ഥ​രാ​യ ഖ​ത്ത​ർ പി​ൻ​വാ​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. അ​ന്താ​രാ​ഷ്ട്ര വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ളാ​യ എ.​പി, റോ​യി​ട്ടേ​ഴ്സ് എ​ന്നി​വ​രാ​ണ് ന​യ​ത​ന്ത്ര വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ, ഒ​രു വ​ർ​ഷം പി​ന്നി​ട്ട യു​ദ്ധം ആ​രം​ഭി​ച്ച​തു​മു​ത​ൽ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​തു സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

യു​ദ്ധ​ത്തി​ലെ ക​ക്ഷി​ക​ളാ​യ ഇ​സ്രാ​യേ​ലും ഹ​മാ​സും പൂ​ർ​ണ​മ​ന​സ്സോ​ടെ ക​രാ​റി​ന് ത​യാ​റാ​വാ​ത്തി​ട​ത്തോ​ളം മ​ധ്യ​സ്ഥ​ത​യി​ൽ തു​ട​​രാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഖ​ത്ത​ർ ഇ​രു ക​ക്ഷി​ക​ളെ​യും അ​റി​യി​ച്ച​താ​യാ​ണ് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ​​അ​മേ​രി​ക്ക​യു​ടെ​യും ഖ​ത്ത​റി​ന്റെ​യും മ​ധ്യ​സ്ഥ​ത​യി​ൽ ഏ​റ്റ​വും ഒ​ടു​വി​ലാ​യി ര​ണ്ടാ​ഴ്ച മു​മ്പ് ദോ​ഹ​യി​ൽ ന​ട​ന്ന ച​ർ​ച്ച​യും ല​ക്ഷ്യ​ത്തി​ലെ​ത്താ​തെ പോ​യ​തോ​ടെ​യാ​ണ് മ​ധ്യ​സ്ഥ പ​ദ​വി​യി​ൽ നി​ന്നും ഖ​ത്ത​റി​ന്റെ പി​ന്മാ​റ്റ​മെ​ന്ന് വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

2023 ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഇ​സ്രാ​യേ​ൽ ഗ​സ്സ​യി​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തു​മു​ത​ൽ വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​ക്കാ​നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്താ​നു​മാ​യി ഖ​ത്ത​ർ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Qatar withdraws as key mediator from Gaza ceasefire talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.