ഹവാന: 60 വർഷം നീണ്ട കാസ്ട്രോ കുടുംബത്തിെൻറ ആധിപത്യത്തിൽനിന്നും ഒടുവിൽ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് മോചനം. കഴിഞ്ഞ ദിവസം ആരംഭിച്ച നാലുദിന പാർട്ടി കോൺഗ്രസിൽ പാർട്ടി ഫസ്റ്റ് സെക്രട്ടറി സ്ഥാനം റൗൾ കാസ്ട്രോ ഒഴിഞ്ഞു. രാജ്യത്തെ ഏറ്റവും ശക്തമായ അധികാര പദവിയാണ് പാർട്ടി ഫസ്റ്റ് സെക്രട്ടറി സ്ഥാനം. 89കാരൻ റൗൾ പദവി ഒഴിയുേമ്പാൾ ജനകീയ നേതാവും ക്യൂബൻ പ്രസിഡൻറുമായ മിഗേൽ ഡൂയസ് കനേൽ ആണ് അടുത്ത സെക്രട്ടറി.
1959 മുതൽ 2006 വരെ റൗളിെൻറ സഹോദരൻ ഫിദൽ കാസ്ട്രോ ആയിരുന്നു സെക്രട്ടറി. കനേൽ പദവിയിൽ എത്തിയെങ്കിലും ക്യൂബയുടെ നയങ്ങളിലോ സോഷ്യലിസത്തോടുള്ള പ്രതിബദ്ധതയിലോ മാറ്റമൊന്നുമുണ്ടാകില്ല. മിഗേലും പിൻഗാമികളും വന്നാലും അടിയന്തരമായി രാജ്യത്തിെൻറ ഏക കക്ഷി ഭരണസംവിധാനത്തിനോ മറ്റോ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. എന്നാൽ, സാമ്പത്തിക തലത്തിൽ പുതിയ കാല സമ്മർദങ്ങൾക്ക് വഴങ്ങേണ്ടിവരും. കോവിഡ് കാലത്ത് 10 ശതമാനത്തിലേറെയാണ് ക്യൂബയുടെ സമ്പദ്വ്യവസ്ഥ ചുരുങ്ങിയത്. ഇത് അടിയന്തരമായി തിരിച്ചുകൊണ്ടുവരാനായില്ലെങ്കിൽ കടുത്ത പ്രതിസന്ധിയാകും രാജ്യത്തെ കാത്തിരിക്കുക. 30 വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ക്യൂബയിപ്പോൾ. കടുത്ത വെല്ലുവിളിയാണ് കനേലിനെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.