കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഡൗണിങ് സ്ട്രീറ്റിലെ വസതിയിൽ പാർട്ടി നടത്തിയതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരായ അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്ത് വരുമെന്ന് വിദേശകാര്യ മന്ത്രി ലിസ് ട്രസ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഭാവി നിർണ്ണയിക്കുന്ന കണ്ടെത്തലുകൾ ഉൾപ്പെട്ട അന്വേഷണ റിപ്പോർട്ട് ബുധനാഴ്ച പ്രസിദ്ധീകരിക്കും. സംഭവത്തിൽ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ട് പുറത്ത് വരാത്ത സാഹചര്യത്തിൽ, അദ്ദേഹത്തിന്‍റെ ഭാവിയെ കുറിച്ചുള്ള ഊഹാപോഹങ്ങൾ ചർച്ച ചെയ്യുന്നതിനുപകരം വസ്തുതകൾക്കായി കാത്തിരിക്കണമെന്നും ട്രസ് മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ ഒരു പാർട്ടിയിലേക്കും ക്ഷണിക്കുകയോ, പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും, പ്രധാനമന്ത്രിക്ക് എന്‍റെ പൂർണ്ണ പിന്തുണയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.