ലണ്ടൻ: കോവിഡ് ഒന്നു വന്നുപോയാൽ ദീർഘകാലത്തേക്ക് പിന്നെ ഈ അസുഖത്തെ പേടിക്കേണ്ടതില്ല എന്നാശ്വസിക്കാൻ വകയില്ല എന്ന് ബ്രിട്ടീഷ് ഗവേഷകർ. കൊറോണ വൈറസ് ബാധിച്ചവരുടെ ശരീരത്തിലെ ആൻറിബോഡികൾ പെട്ടെന്ന് ദുർബലമായതായി ലണ്ടനിലെ ഇംപീരിയൽ കോളജ് നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇംഗ്ലണ്ടിലെ 3.65 ലക്ഷം ആളുകൾക്കിടയിലാണ് പരീക്ഷണം നടത്തിയത്.
തണുപ്പുകാലങ്ങളിൽ സാധാരണയായി ജലദോഷപ്പനികൾക്ക് കാരണമാവുന്ന കൊറോണ വൈറസുകൾ ആറു മുതൽ 12 മാസങ്ങൾക്കകം വീണ്ടും ബാധിക്കാറുണ്ട്. ലോകത്തിെൻറ ഉറക്കം കെടുത്തുന്ന കോവിഡ്-19 വൈറസിനോടും സമാന രീതിയിലാണ് ശരീരം പ്രതികരിക്കുന്നത് എന്ന് സംശയിക്കുന്നതായി ഗവേഷണ സംഘത്തിലെ പ്രഫ. വെൻഡി ബാർക്ലേ പറയുന്നു.
ഒരിക്കൽ അസുഖം ബാധിച്ചവരിൽ വീണ്ടും അതുണ്ടാകുമെന്ന് പറയാനാവില്ലെങ്കിലും പ്രതിരോധ നടപടികളിൽ വീഴ്ചവരുത്താതിരിക്കൽ സുപ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.