കിയവ്: കൊല്ലപ്പെടുന്നതിന് മുമ്പ് ചില യുക്രെയ്ൻ യുവതികളെ റഷ്യൻ സൈന്യം ബലാത്സംഗം ചെയ്തതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കിയവിലെ കൂട്ടക്കുഴിമാടങ്ങളിലെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയതിൽ നിന്നാണ് ഡോക്ടർമാർ വെളിപ്പെടുത്തൽ നടത്തിയത്.
'വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് ഈ സ്ത്രീകളെ ബലാത്സംഗം ചെയ്തതായി സൂചിപ്പിക്കുന്ന ചില കേസുകൾ ഞങ്ങളുടെ പക്കലുണ്ട്' -ഡസൻ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തിയ യുക്രെയ്നിയൻ ഫോറൻസിക് ഡോക്ടർ വ്ലാഡിസ്ലാവ് പെറോവ്സ്കി ദി ഗാർഡിയനോട് പറഞ്ഞു.
'എന്റെ സഹപ്രവർത്തകർ ഇപ്പോഴും ഡാറ്റ ശേഖരിക്കുന്നതിനാൽ ഞങ്ങൾക്ക് കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ല, ഞങ്ങൾക്ക് ഇനിയും നൂറുകണക്കിന് മൃതദേഹങ്ങൾ പരിശോധിക്കാനുണ്ട്'-അദ്ദേഹം പറഞ്ഞു.
ബലാത്സംഗം ആരോപണത്തിന്റെ വിശദാംശങ്ങൾ തന്റെ ഓഫീസിലേക്ക് കൈമാറിയതായി കിയവ് മേഖലയിലെ സീനിയർ പ്രോസിക്യൂട്ടർ ഒലെഹ് തകലെങ്കോ പറഞ്ഞു. ഇരകളുടെ സ്ഥലങ്ങളും പ്രായവും പോലുള്ള സാഹചര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ബലാത്സംഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തുന്നത് എളുപ്പമല്ലാത്ത തരത്തിൽ മോശം അവസ്ഥയിലാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ കൊല്ലപ്പെടുന്നതിന് മുമ്പ് അവർ ബലാത്സംഗം ചെയ്യപ്പെട്ടതായി ഞങ്ങൾ വിശ്വസിക്കുന്നു. ഏതാനും സ്ത്രീകളുടെ തെളിവുകൾ ഞങ്ങൾ ശേഖരിക്കുകയാണെന്നും ഫോറൻസിക് വിദഗ്ധർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.