റോം: ഇറ്റലിയിൽ തീവ്ര വലതുപക്ഷ നേതാവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാർഥിയുമായ ജോർജിയ മെലോനി ട്വീറ്റ് ചെയ്ത ബലാത്സംഗ ദൃശ്യങ്ങൾ ട്വിറ്റർ നീക്കി. യുക്രെയ്ൻ വനിതയെ അഭയാർഥി ബലാത്സംഗം ചെയ്യുന്ന വിഡിയോയാണ് മെലോനി വ്യക്തത കുറച്ച് ട്വീറ്റ് ചെയ്തിരുന്നത്.
ഇത്രയും ഭീകരമായി ലൈംഗിക അതിക്രമത്തിനു മുന്നിൽ തനിക്ക് നിശ്ശബ്ദയാവാൻ കഴിയില്ലെന്ന തലക്കെട്ടോടെയായിരുന്നു മെലോനി വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്. മെലോനിയുടെ പോസ്റ്റ് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇരയുടെ സമ്മതം കൂടാതെ അവരുടെ വിഡിയോ പുറത്തു വിട്ടതിലൂടെ മെലോനി അവർക്ക് കൂടുതൽ ദുരിതം സമ്മാനിക്കുകയാണെന്ന് രാഷ്ട്രീയ എതിരാളികളും മനുഷ്യാവകാശ പ്രവർത്തകരും കുറ്റപ്പെടുത്തി.
ഇന്നലെയാണ് മെലോനിയുടെ വിഡിയോ ട്വിറ്റർ നീക്കം ചെയ്തത്. 55 കാരിയെ ബലാത്സംഗത്തിനിരയാക്കിയ ഗിനിയൻ അഭയാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബർ 25ന് നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിൽ മെലോനിയുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സഖ്യം അധികാരത്തിലെത്തുമെന്നാണ് വിലയിരുത്തൽ.
2012ലാണ് മെലോനി ബ്രദേഴ്സ് ഓഫ് ഇറ്റലി എന്ന പാർട്ടി രൂപവത്കരിച്ചത്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഇറ്റലിയുടെ ആദ്യ പ്രധാനമന്ത്രിയാവും മെലോനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.