അഭയാർഥി പുനരധിവാസ റുവാണ്ട പദ്ധതി; ഋഷി സുനകിനെതിരെ ബ്രിട്ടനിൽ പാളയത്തിൽ പട

ലണ്ടൻ: ബ്രിട്ടനിലെത്തുന്ന അഭയാർഥികളെ ആഫ്രിക്കയിലെ റുവാണ്ടയിൽ നിർമിക്കുന്ന ഗ്വണ്ടനാമോ മോഡൽ കേന്ദ്രത്തിൽ പാർപ്പിക്കാനുള്ള നീക്കത്തിനെതിരെ സ്വന്തം പാളയത്തിൽ കടുത്ത വിമർശനം നേരിട്ട് പ്രധാനമന്ത്രി ഋഷി സുനക്. അഭിപ്രായ സർവേകളിൽ പ്രതിപക്ഷമായ ലേബർ കക്ഷിക്ക് മുന്നിൽ വിയർക്കുന്നതിനിടെയാണ് സ്വന്തം പാർട്ടിക്കുള്ളിൽ പടപ്പുറപ്പാട്. കൺസർവേറ്റീവുകളിലെ മിതവാദികൾ ഇത് മനുഷ്യത്വരഹിതമായ നീക്കമാണെന്ന് ആരോപിക്കുമ്പോൾ ഇതിലും കടുത്ത നടപടിയാണ് വേണ്ടതെന്ന് തീവ്രപക്ഷം ആവശ്യപ്പെടുന്നു.

ഭരണപക്ഷത്തെ നിരവധി എം.പിമാർ ഇതിനകം റുവാണ്ട പദ്ധതിക്കെതിരെ വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷംകൂടി എതിരാകുന്നതോടെ പദ്ധതി പിൻവലിക്കേണ്ടിവരും. വിമർശനത്തെതുടർന്ന് നേരത്തേ ഇത് തൽക്കാലത്തേക്ക് നിർത്തിവെച്ചതായിരുന്നു. ഇതിനെക്കുറിച്ച ചർച്ചകൾ തകൃതിയാകുന്നതിനിടെയാണ് സുനകിനെ അപായമുനയിലാക്കി പുതിയ പ്രശ്നങ്ങൾ. റുവാണ്ട പദ്ധതി അന്താരാഷ്ട്ര ചട്ടങ്ങൾ പാലിക്കാത്തതാണെന്ന് കഴിഞ്ഞ ദിവസം യു.എൻ അഭയാർഥി സമിതി കുറ്റപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിപ്രായ സർവേയിൽ ബ്രിട്ടനിൽ 361 സീറ്റിൽ 310ഉം നേടി ലേബറുകൾ അധികാരമേറുമെന്ന് സൂചന നൽകിയിരുന്നു.

Tags:    
News Summary - Rishi Sunak to face down party rebels over Rwanda bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.