കോക്സസ് ബസാർ: പത്ത് ലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികൾ താമസിക്കുന്ന ബംഗ്ലാദേശിലെ കോക്സസ് ബസാർ ജില്ല സ മ്പൂർണമായി അടച്ചുപൂട്ടി. അഭയാർഥി ക്യാമ്പുകളിൽ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സമീപപ്രദേശത്ത് ഒര ാൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമ്പൂർണ ലോക്ക്ഡൗണിന് ബംഗ്ലാദേശ് സർക്കാർ ഉത്തരവിട്ടത്.
അഭയാർഥികൾക്ക് സഹായമെത്തിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും നിയന്ത്രണം ബാധകമാണ്. അടിയന്തര ഭക്ഷ്യ വിതരണത്തിനും മെഡിക്കൽ സേവനങ്ങൾക്കും മാത്രമേ പൂറത്തിറങ്ങാവൂ എന്ന് അഭയാർഥി കമീഷണർ മഹ്ബൂബ് ആലം താലൂക്കർ പറഞ്ഞു. വംശഹത്യയും സൈനിക പീഡനവും കാരണം മ്യാൻമറിൽ നിന്ന് പലായനം ചെയ്ത മുസ്ലിം ന്യൂനപക്ഷവിഭാഗമാണ് റോഹിങ്ക്യൻ ജനത. മുളയും തകരഷീറ്റുകളും ഉപയോഗിച്ച് നിർമിച്ച കുടിലുകളിലാണ് യാതൊരുവിധ സുരക്ഷയുമില്ലാതെ ഇവർ തിങ്ങിപ്പാർക്കുന്നത്. മലിനജലം കെട്ടിക്കിടക്കുന്നതും ആവശ്യത്തിന് ശൗചാലയങ്ങൾ ഇല്ലാത്തതും രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, അഭയാർഥികൾക്ക് ഇൻറർനെറ്റ് വിലക്ക് ഏർപ്പെടുത്തിയതിനാൽ വിവരങ്ങളും ആരോഗ്യമുന്നറിയിപ്പുകളും യഥാസമയം ലഭിക്കുന്നില്ലെന്ന് ആംനസ്റ്റി ഇൻറർനാഷണൽ ചൂണ്ടിക്കാട്ടി. ബോധവത്കരണത്തിെൻറ അഭാവം സ്ഥിതി കൂടുതൽ വഷളാക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. ഇൻറർനെറ്റ് നിയന്ത്രണം നീക്കംചെയ്യാൻ സർക്കാറിനോട് ആവശ്യപ്പെട്ടതായി അഭയാർഥി കമീഷണർ പറഞ്ഞു. ബംഗ്ലാദേശിൽ ഇതുവരെ 424 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 27 പേർ മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.