വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് പിന്മാറി. ന്യൂ ഹാംഷെയര്‍ പ്രൈമറി പോരാട്ടം നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പിന്മാറ്റം.
ട്രംപിനെ പിന്തുണക്കുമെന്ന് റോണ്‍ ഡി സാന്റിസ് അറിയിച്ചു. സാന്റിസ് പിന്മാറിയ സാഹചര്യത്തിൽ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഇനി ട്രംപ്-നിക്കി ഹേലി പോരാട്ടമാണ് നടക്കുക. നേരത്തെ, പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാർഥിയാകാനുളള മത്സരത്തിൽ നിന്നും ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും പിന്മാറിയിരുന്നു. ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുമെന്ന് വിവേക് രാമസ്വാമിയും പ്രഖ്യാപിച്ചു.
1978 സെപ്തംബർ 14-ന് ഫ്ലോറിഡയിലെ ജാക്സൺവില്ലിൽ ജനിച്ച റോണ്‍ ഡി സാന്റിസ് യൂണിവേഴ്സിറ്റിയിൽ ഹാർവാർഡ് ലോ സ്കൂളിൽ ചേർന്നു. അമേരിക്കൻ നാവികസേനയിൽ നിയമം പ്രാക്ടീസ് ചെയ്ത അദ്ദേഹം 2012ലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.