റഷ്യയുടെ യുക്രെയ്ൻ അധിനിവേശം; 14 കുഞ്ഞുങ്ങൾ അടക്കം 352 സിവിലിയൻമാർ കൊല്ലപ്പെട്ടു -ഏറ്റവും പുതിയ വിവരങ്ങൾ

ആറ് ദിവസമായി തുടരുന്ന റഷ്യൻ-യുക്രെയ്ൻ യുദ്ധത്തിൽ ഇതുവരെ 352 യുക്രെയ്ൻ സിവിലിയൻമാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ അറിയിച്ചു. ഇതിൽ 14 പേർ കുഞ്ഞുങ്ങളാണ്. അയൽ രാജ്യമായ ബെലറൂസിൽ വെച്ച് ഇരു രാജ്യങ്ങളും സമാധാന ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും യുദ്ധം തുടരുകയാണ്.

യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലെ നിരവധി ജനവാസ കേന്ദ്രങ്ങൾ റഷ്യൻ പീരങ്കികൾ ആക്രമിച്ചു. ഖാർകിവിൽ തുടർച്ചയായ ഷെല്ലാക്രമണത്തിൽ 11 സാധാരണക്കാർ കൊല്ലപ്പെട്ടു.

കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച ആക്രമണത്തിന് ശേഷം 14 കുട്ടികൾ ഉൾപ്പെടെ 352 സാധാരണക്കാർ കൊല്ലപ്പെട്ടതായി കൈവ് പറയുന്നു. നഷ്ടം നേരിട്ടതായി റഷ്യ ആദ്യമായി സമ്മതിച്ചു.

റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം അഞ്ച് ദശലക്ഷത്തിലധികം ആളുകൾ യുക്രെയ്നിൽ നിന്ന് പലായനം ചെയ്തതായി യു. എൻ അഭയാർത്ഥി വിഭാഗം അറിയിച്ചു.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഫ്രാൻസിന്റെ ഇമ്മാനുവൽ മാക്രോണുമായി യുദ്ധകാര്യങ്ങൾ സംസാരിച്ചു. യുക്രെയ്‌ൻ നിഷ്‌പക്ഷമാണെങ്കിൽ മാത്രമേ അവരുമായി ചർച്ചയും നീക്കുപോക്കും സാധ്യമാകൂ എന്ന് പുടിൻ അറിയിച്ചു.

യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആദ്യ യോഗത്തിൽ പ്രത്യേകിച്ച് തീരുമാനങ്ങൾ ഒന്നും ആയില്ല.

യുക്രെയ്നിൽ നിന്നും റഷ്യയിൽ നിന്നും എത്തിയ ഉന്നത ഉദ്യോഗസ്ഥർ അവരുടെ തലസ്ഥാന നഗരങ്ങളിലേക്ക് കൂടിയാലോചനകൾക്കായി മടങ്ങുകയും പുതിയ ചർച്ചകൾക്ക് പദ്ധതിയിടുകയും ചെയ്യും.

സംഘർഷം പരിഹരിക്കാനുള്ള ചർച്ചകളിൽ വഴിത്തിരിവുണ്ടാക്കാത്തതിനാൽ റഷ്യ വലിയ അന്താരാഷ്ട്ര ഒറ്റപ്പെടലിനെ അഭിമുഖീകരിക്കുകയാണ്. ഉപരോധം കനക്കുന്നു.

യുക്രെയിൻ പ്രതിസന്ധിയെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി മീറ്റിംഗ് നടത്തുന്നു. റഷ്യയെ ഒറ്റപ്പെടുത്താൻ ഈ ആഴ്ച അവസാനം വോട്ടിങ് നടക്കും.

ദേശീയ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിൽ ഐക്യരാഷ്ട്രസഭയിലെ 12 റഷ്യൻ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി.

യുക്രെയ്ൻ അധിനിവേശ സാഹചര്യത്തിൽ പാശ്ചാത്യ സഖ്യകക്ഷികൾ ആയുധ കൈമാറ്റം വർദ്ധിപ്പിച്ചു. അത്തരം കൈമാറ്റങ്ങൾ വിപുലീകരിക്കാൻ ബ്രിട്ടൻ ആവശ്യപ്പെട്ടു. 2,500 ആക്രമണ റൈഫിളുകളും 1,500 ടാങ്ക് തകർക്കാൻ കഴിവുള്ള ആയുധങ്ങളും കയറ്റുമതി ചെയ്യാൻ ഫിൻലാൻഡ് സമ്മതിച്ചു. ആയുധങ്ങളും നവീകരിച്ച വെടിക്കോപ്പുകളും കാനഡ നൽകുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. 
Tags:    
News Summary - Russia Bombs Civilian Areas, Ukraine Says 350 Killed In Invasion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.