മോസ്കോ: വ്യാപക തിരിമറി ആരോപിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും അധികാരമുറപ്പിച്ച് പുടിൻ നയിക്കുന്ന 'യുനൈറ്റഡ് റഷ്യ' പാർട്ടി. നേതാക്കളെ കൂട്ടമായി അറസ്റ്റ് ചെയ്യുന്നതുൾപ്പെടെ നടപടികളുമായി പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കി തെരഞ്ഞെടുപ്പ് നേരിട്ട പുടിൻ പാർലമെൻറിെൻറ അധോസഭയായ ഡ്യൂമയിൽ 450 സീറ്റുകളിൽ 315ഉം സ്വന്തമാക്കി. കഴിഞ്ഞ തവണ 334 സീറ്റുകളായിരുന്നത് നേരിയ കുറവുണ്ടായെങ്കിലും ഭരണഘടനാ ഭേദഗതിയുൾപ്പെടെ സുപ്രധാന വിഷയങ്ങളിൽ തുടർന്നും പുടിന് സമഗ്രാധികാരം നൽകുന്നതാണ് ഫലം. തെരഞ്ഞെടുപ്പിൽ ഇത്തവണ യുനൈറ്റഡ് റഷ്യ പിറകിലാകുമെന്ന് സർവേ ഫലങ്ങൾ പ്രഖ്യാപിച്ചിരുെന്നങ്കിലും എല്ലാ പ്രവചനങ്ങളും നിഷ്പ്രഭമാക്കിയാണ് വൻ വിജയം.
2011ലെ തെരഞ്ഞെടുപ്പിൽ സമാന തിരിമറി ആരോപണമുയർത്തിയ അന്നത്തെ പ്രതിപക്ഷ നേതാവ് അലക്സി നാവൽനി പിന്നീട് അറസ്റ്റിലായി.
യുനൈറ്റഡ് റഷ്യക്ക് കഴിഞ്ഞ തവണ 54 ശതമാനം വോട്ടുണ്ടായിരുന്നത് ഇത്തവണ ഗണ്യമായി കുറഞ്ഞു. അതേ സമയം, തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന കമ്യൂണിസ്റ്റുകൾ 13.3 ശതമാനം വോട്ടുനേടി. ഒാൺലൈൻ വോട്ടിങ്, തെരഞ്ഞെടുപ്പ് നിരീക്ഷകർക്ക് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ, മൂന്നു ദിവസത്തേക്ക് വോെട്ടടുപ്പ് നീട്ടൽ തുടങ്ങി തിരിമറിക്ക് അവസരം ഒരുക്കുന്ന നിയമങ്ങൾ പലതു നടപ്പാക്കിയായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പ്.
68കാരനായ പുടിൻ റഷ്യയിൽ മറ്റു നേതാക്കളെക്കാൾ ജനപ്രീതിയിൽ മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.