കിയവ്: വർഷങ്ങളോളം റഷ്യൻ തടവറകളിൽ കഴിഞ്ഞ 10 യുക്രെയ്ൻ പൗരന്മാരെ വിട്ടയച്ചു. വത്തിക്കാൻ നടത്തിയ മധ്യസ്ഥ ചർച്ചകളെ തുടർന്നാണ് തടവുകാരെ വിട്ടയച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയാണ് ഇക്കാര്യം അറിയിച്ചത്.
മോചിപ്പിക്കപ്പെട്ടവരിൽ ക്രിമിയൻ ടാറ്ററുകളുടെ പ്രതിനിധി സംഘടനയായ മെജ്ലിസിന്റെ ഡെപ്യൂട്ടി ഹെഡ് നരിമാൻ ഡിസെലിയലും ഉൾപ്പെടും. വിട്ടയക്കപ്പെട്ടവരിൽ ചിലർ റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തിന് മുമ്പേ പിടിയിലായവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.