യുദ്ധം 19ാം ദിവസത്തിലേക്ക്; 30 ലക്ഷത്തോളം അഭയാർഥികൾ

യുക്രെയ്നിലെ റഷ്യൻ അധിനിവേശം തുടങ്ങിയിട്ട് 19 ദിവസങ്ങൾ. കൊല്ലപ്പെടുന്നവരുടെയും അഭയാർഥികളുടെയും എണ്ണം ദിനംപ്രതി വർധിച്ചിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ ഇനിയും ആയിട്ടില്ല.

യു. എൻ കണക്കനുസരിച്ച് 2.6 ദശലക്ഷത്തിലധികം ആളുകൾ യുക്രെയ്‌നിൽ നിന്ന് പലായനം ചെയ്തു. അയൽരാജ്യങ്ങളിലേക്കാണ് ഇവരൊക്കെയും ചേക്കേറിയിരിക്കുന്നത്. ആക്രമണം ആരംഭിച്ചതിന് ശേഷം 1,300 യുക്രേനിയൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.

 


അതേസമയം മാർച്ച് രണ്ടിനകം 498 സൈനികരെ നഷ്ടപ്പെട്ടതായി റഷ്യ പറയുന്നു. എന്നാൽ സെലൻസ്കി അവകാശപ്പെടുന്നത് 12,000ന് അടുത്ത് റഷ്യൻ ​​സൈനികർ യുക്രെയ്ൻ അധിനിവേശത്തിനിടയിൽ കൊല്ലപ്പെട്ടു എന്നാണ്. യഥാർഥ കണക്കുകൾ ഇനിയും പുറത്തുവന്നിട്ടില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, സെലൻസ്കി എന്നിവരുമായി ചർച്ച നടത്തി. 

Tags:    
News Summary - Russia-Ukraine war ; French President Macron holds talks with Biden and Zelensky

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.