സ്റ്റേജ് പരിപാടിക്കിടെ യുക്രൈൻ ആ​ക്രമണം; റഷ്യൻ നടി കൊല്ലപ്പെട്ടു

മോസ്കോ: യുക്രൈൻ ആക്രമണത്തിനിടെ റഷ്യൻ നടി ​പോളി മെൻഷിഖ് (40) കൊല്ലപ്പെട്ടു. ഡോൺബാസിൽ റഷ്യൻ ​ൈസനികർക്ക് വേണ്ടി പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം.

യുക്രൈനിലെ റഷ്യൻ അധിനിവേശമേഖലയിൽ സൈനികർക്കുവേണ്ടി പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് മിസൈൽ പതിച്ചത്. കുമാചാവോ എന്നറിയപ്പെടുന്ന മേഖലയിലാണ് ആക്രമണം നടന്നത്. എന്നാൽ, പോളിനയുടെ മരണം റഷ്യ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തി​െൻറ ദൃ​ശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഗിറ്റാർ കൈയിലേന്തി പോളിന പാടുന്നതിനിടെ സ്ഫോടനമുണ്ടായതായാണ് വീഡിയോ ദൃശ്യങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുക. ആക്രമണത്തിൽ 35പേർ കൊല്ലപ്പെട്ടതായി യു​ക്രൈൻ പറയുന്നു.


Tags:    
News Summary - Russian actor killed on stage during live show in Ukraine ‘revenge’ attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.