പ്യോങ്യാങ്: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. ഔദ്യോഗിക സന്ദർശനത്തിനായി ഉത്തര കൊറിയയിലെത്തിയപ്പോഴാണ് ലാവ്റോവ് പിന്തുണ അറിയിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഉത്തര കൊറിയൻ സന്ദർശനത്തിന് വേദിയൊരുക്കുന്നതാണ് ലാവ്റോവിന്റെ ഈ യാത്രയെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
യുക്രെയ്ൻ യുദ്ധത്തിനായി ഉത്തരകൊറിയ റഷ്യയിലേക്ക് വൻതോതിൽ ആയുധങ്ങൾ അയച്ചു തുടങ്ങിയതായി കഴിഞ്ഞയാഴ്ച യു.എസ് ആരോപിച്ചിരുന്നു. ബുധനാഴ്ച നടന്ന ഔദ്യോഗിക സ്വീകരണത്തിനിടെ, യു.എസും സഖ്യകക്ഷികളും റഷ്യൻ ഫെഡറേഷനെതിരായ നീക്കത്തിലാണെന്ന് ലാവ്റോവ് ആരോപിച്ചു. അയൽരാജ്യമായ ദക്ഷിണ കൊറിയയും വൻ ശക്തിയായ യു.എസുമായി എന്നും സംഘർഷത്തിലായതിനാൽ ഉത്തരകൊറിയക്ക് വലിയ ആയുധശേഖരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.