മുതിർന്ന പാകിസ്താനി താലിബാൻ നേതാവ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

കറാച്ചി: സായുധ സംഘവും സർക്കാരും തമ്മിലുള്ള സമാധാന ചർച്ചകൾ സ്തംഭിച്ചിരിക്കെ, കിഴക്കൻ അഫ്ഗാനിസ്ഥാനിൽ തഹ്‌രീകെ താലിബാൻ പാകിസ്താൻ ( ടി.ടി.പി) മുൻ വക്താവ് കൊല്ലപ്പെട്ടതായി പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. മുഹമ്മദ് ഖുറാസാനി എന്ന് അറിയപ്പെടുന്ന ഖാലിദ് ബാൾട്ടി, നംഗർഹാർ പ്രവിശ്യയിൽ വച്ച് കൊല്ലപ്പെട്ടതായാണ് സുരക്ഷാ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞത്.

മാധ്യമങ്ങളോട് സംസാരിക്കാൻ അധികാരം ഇല്ലാത്തതിനാൽ തങ്ങളുടെ പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് കൊല്ലപ്പെട്ടത് ഖാലിദ് ബാൾട്ടിയാണെന്നും, പാകിസ്താൻ അതിർത്തിയിൽ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലാണ് കൊലപാതകം നടന്നതെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. കൊലപാകത്തി​ന്‍റെ സാഹചര്യം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

അജ്ഞാത തോക്കുധാരികളുടെ വെടിയേറ്റാണ് ബാൾട്ടി കൊല്ലപ്പെട്ടതെന്ന് പാകിസ്താനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും റിപ്പോർട്ടുകൾ ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

ബാൾട്ടി കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, ഖാലിദ് ബാൾട്ടിക്ക് നിലവിൽ ഒരു ഉത്തരവാദിത്തവും ഇല്ലെന്നും നിലവിലെ വക്താവ് "ജീവനോടെയും സുഖത്തോടെയും" ഉണ്ടെന്നും താലിബാൻ അവരുടെ പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    
News Summary - Senior Pakistani Taliban leader killed in Afghanistan: Official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.