ഭരണഘടനമാറ്റങ്ങൾക്കായി സെർബിയയിൽ ഹിതപരിശോധനയെ അനുകൂലിച്ച് ജനം

ബെൽഗ്രേഡ്: നീതിന്യായ സംവിധാനത്തിൽ പരിഷ്​കരണങ്ങൾ കൊണ്ടുവരുന്നതിനുള്ള ഭരണഘടനമാറ്റങ്ങളെ സെർബിയയിൽ നടന്ന ഹിതപരിശോധനയിൽ ജനങ്ങൾ പിന്തുണച്ചു. ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ 60 ശതമാനം പേരും ഹിതപരിശോധനയെ അനുകൂലിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്.

40 ശതമാനം ആളുകൾ എതിർപ്പു രേഖപ്പെടുത്തി. സ്വതന്ത്ര നീതിന്യായ വ്യവസ്ഥക്കായുള്ള ശ്രമങ്ങൾക്ക് ബലംപകരുന്നതാണ് വിജയമെന്ന് അധികൃതർ പ്രതികരിച്ചു. അതേസമയം, ജനാധിപത്യഅവകാശങ്ങൾ അടിച്ചമർത്തുന്ന സർക്കാരി​ന്‍റെ ഭരണത്തിൽ പുതിയ മാറ്റങ്ങൾക്ക് വലിയ സാധുതയില്ലെന്നാണ് വിമർശകരുടെ അഭിപ്രായം.

അമേരിക്കയുടെയും മറ്റു യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണയോടെയാണ്​ ഭരണഘടന മാറ്റങ്ങൾ കൊണ്ടു വരുന്നത്​. ജഡ്​ജിമാരുടെയും പ്രോസിക്യൂട്ടർമാരുടെയും നിയമനത്തിൽ കൂടുതൽ സ്വതന്ത്ര സ്വഭാവം ഉണ്ടാകാൻ ഭരണഘടനമാറ്റം സഹായിക്കുമെന്നാണ്​ അവകാശപ്പെടുന്നത്​. യൂറോപ്യൻ യൂണിയ​െൻറ ഭാഗമാകാനുള്ള സെർബിയയുടെ നീക്കങ്ങൾക്ക്​ ശക്​തി പകരുന്നത്​കൂടിയാണ്​ ഭരണഘടനാമാറ്റം. 

Tags:    
News Summary - Serbian Voters Approve Constitution Changes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.