നേപ്പാളിൽ ഉരുൾപൊട്ടലിൽ മരിച്ചവരിൽ ഏഴ് ഇന്ത്യക്കാരും

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ര​ണ്ട് ബ​സു​ക​ൾ ഒ​ലി​ച്ചു​പോ​യി. കാ​ണാ​താ​യ 60 ലേ​റെ പേ​രി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​രു​മു​ണ്ട്. ത​ല​സ്ഥാ​ന​മാ​യ കാ​ഠ്മ​ണ്ഡു​വി​ൽ​നി​ന്ന് 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ ചി​ത്വാ​ൻ ജി​ല്ല​യി​ൽ സി​മ​ൽ​താ​ലി​ലാ​യി​രു​ന്നു ഉ​രു​ൾ​പൊ​ട്ട​ൽ. നാ​രാ​യ​ൺ​ഘ​ട്ട്-​മു​ഗ്‍ളി​ങ് റോ​ഡി​ന് സ​മീ​പം ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ ത്രി​ശൂ​ലി ന​ദി​യി​ലാ​ണ് ബ​സു​ക​ൾ ഒ​ലി​ച്ചു​പോ​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച 3.30ഒാ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ബി​ർ​ഗ​ഞ്ച് മു​ത​ൽ കാ​ഠ്മ​ണ്ഡു വ​രെ ​പോ​കു​ന്ന എ​ഞ്ജ​ൽ ബ​സി​ൽ 24 പേ​രും ഗൗ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഗ​ണ​പ​തി ഡീ​ല​ക്സ് ബ​സി​ൽ 41 പേ​രു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഗ​ണ​പ​തി ബ​സി​ൽ​നി​ന്ന് മൂ​ന്നു​പേ​ർ പു​റ​ത്തേ​ക്ക് ചാ​ടി ര​ക്ഷ​പ്പെ​ട്ടു.

സ​ന്തോ​ഷ് താ​ക്കൂ​ർ, സു​രേ​ന്ദ്ര സാ, ​ആ​ദി​ത് മി​യാ​ൻ, സു​നി​ൽ, ഷാ​ന​വാ​ജ് ആ​ലം, അ​ൻ​സാ​രി എ​ന്നി​വ​രാ​ണ് കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​ർ. മ​റ്റൊ​രാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. കാ​ണാ​താ​യ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ശ​ക്ത​മാ​ണ്.

Tags:    
News Summary - Seven Indians killed in Nepal landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.