ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് യു.കെയിൽനിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ പുതിയ സർക്കാർ പാസ്‌പോർട്ട് അനുവദിച്ചതായി റിപ്പോർട്ട്. ഇളയ സഹോദരനും പ്രധാനമന്ത്രിയുമായ ശഹ്ബാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അദ്ദേഹത്തിന് പാസ്‌പോർട്ട് നൽകിയതായി എക്‌സ്‌പ്രസ് ട്രിബ്യൂൺ പത്രമാണ് റിപ്പോർട്ട് ചെയ്തത്.
2022 ഏപ്രിൽ 23ന് 10 വർഷ കാലാവധിയുള്ള പാസ്‌പോർട്ടാണ് അനുവദിച്ചതെന്നും പറയുന്നു. കഴിഞ്ഞ വർഷം കാലാവധി കഴിഞ്ഞ പാസ്‌പോർട്ട് ഇംറാൻ ഖാൻ സർക്കാർ പുതുക്കി നൽകാത്തതിനാൽ ലണ്ടൻ വിടാൻ കഴിഞ്ഞിരുന്നില്ല. യു.കെയിൽ ചികിത്സക്കു പോയ നവാസ് ശരീഫിന് ഇംറാൻ ഖാൻ സർക്കാറിന്‍റെ കാലത്ത് രജിസ്റ്റർ ചെയ്ത അഴിമതിക്കേസുകളുടെ പശ്ചാത്തലത്തിൽ തിരികെ വരാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.