തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ ശൈഖ് ഹസീന ബംഗ്ലാദേശിൽ മടങ്ങിയെത്തുമെന്ന് മകൻ

ന്യൂഡൽഹി: പുതിയ ഇടക്കാല സർക്കാർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന ബംഗ്ലാദേശിൽ മടങ്ങിയെത്തുമെന്ന് മകൻ സജീബ് വാസിദ് ജോയ്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്, ആഴ്ചകൾ നീണ്ടുനിന്ന വിദ്യാർഥികളുടെ സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് നാടുവിട്ടത്.

ഇന്നലെ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ രാജ്യത്ത് ഇടക്കാല സർക്കാരുണ്ടാക്കി. സമയമാകുമ്പോൾ അവർ ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തും. ഇടക്കാല സർക്കാർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അവർ രാജ്യത്തെത്തും.-എന്നായിരുന്നു ഹസീനയുടെ പലായനത്തെ കുറിച്ച് മകൻ പ്രതികരിച്ചത്. തീർച്ചയായും അടുത്ത തെരഞ്ഞെടുപ്പിൽ അവാമി ലീഗ് മത്സരിക്കും. വിജയിക്കുകയും ചെയ്യും. -സജീബ് പറഞ്ഞു.

ഹസീനയുടെ അവാമി ലീഗിലെ പ്രതിനിധികൾ ആരുംതന്നെ ഇടക്കാല സർക്കാരിൽ ഇല്ല. വിദ്യാർഥി പ്രക്ഷോഭത്തിൽ 300ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. ന്യൂഡൽഹിയിലാണ് ഹസീന അഭയം തേടിയിരിക്കുന്നത്. ബ്രിട്ടനിൽ അഭയം തേടാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം ഹസീനയെ സ്വീകരിച്ചില്ല. ഹസീനയുടെ അഭയം സംബന്ധിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചുവെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അറിയിച്ചിരുന്നു. എന്നാൽ സംഭാഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. 

Tags:    
News Summary - Sheikh Hasina to return to Bangladesh for elections says son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.