ബ്രിട്ടൻ അഭയം നൽകുന്നത് വരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരും

ന്യൂഡൽഹി: തീക്ഷ്ണമായ ബഹുജന പ്ര​ക്ഷോഭത്തെ തുടർന്ന് പലായനം ചെയ്ത ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബ്രിട്ടൻ അഭയം നൽകുന്നത് വരെ ഇന്ത്യയിൽ തുടരുമെന്ന് റി​പ്പോർട്ട്.

തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ധാക്കയിലെ ഔദ്യോഗിക വസതി പ്രക്ഷോഭകർ കൈയേറിയതിനെ തുടർന്ന് അവർ ഇന്ത്യയിലെ ത്തിയത്. സർക്കാർ തകർന്നതിനെത്തുടർന്ന് അവർക്ക് ഇന്ത്യൻ സർക്കാർ താൽക്കാലിക അഭയം അനുവദിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ അവർ ഇന്ത്യയിലെ ഗാസിയബാദിലാണ്.

അതിനിടെ ശൈഖ് ഹസീനക്ക് രാഷ്ട്രീയ അഭയം നൽകുന്നത് സംബന്ധിച്ച് യു.കെ സർക്കാറിൽ നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഡെയ്‌ലി സൺ റിപ്പോർട്ട് ചെയ്തു. ശൈഖ് ഹസീനയോടൊപ്പം യു.കെ പൗരത്വമുള്ള സഹോദരി രഹനയും അവരെ അനുഗമിക്കുന്നുണ്ട്. ഹിൻഡൻ എയർബേസിൽനിന്ന് ഇന്ധനം നിറച്ച് സൈനിക വിമാനത്തിലോ ഡൽഹി വിമാനത്താവളം വഴി സ്വകാര്യ വിമാനങ്ങളിലോ അവർ യാത്ര തുടരുമെന്നും സൂചനയുണ്ട്.

ഇന്ദിരഗാന്ധിയുടെ കാലത്ത് ശൈഖ് ഹസീനയുടെ പിതാവ് ശൈഖ് മുജീബുർറഹ്മാനും അഭയം തേടി ഇന്ത്യയിൽ എത്തിയിരുന്നു. അതിനിടെ, ധാക്കയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചു. കഴിഞ്ഞദിവസം ബംഗ്ലാദേശ് ആഭ്യന്തരമന്ത്രിയുടെയും സുപ്രീം കോടതി ജഡ്ജിയുടെയും വീടുകൾക്കും അവാമി ലീഗിന്റെ ഓഫിസുകൾക്കും സമരക്കാർ തീയിട്ടിരുന്നു. ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിന്റെ തലസ്ഥാനത്തെ വസതിയും ആക്രമിക്കപ്പെട്ടു. 

Tags:    
News Summary - Sheikh Hasina will remain in India until Britain grants her asylum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.