കൈറോ: മെച്ചപ്പെട്ട ജീവിതം തേടി ലിബിയൻ തീരത്തുനിന്ന് യൂറോപ്പിലേക്കു പുറപ്പെട്ട 164 അഭയാർഥികൾ മെഡിറ്ററേനിയൻ കടലിൽ മുങ്ങിമരിച്ചു. ദിവസങ്ങൾക്കിടെ രണ്ടു ദുരന്തങ്ങളിലായാണ് ഇത്രയും മരണം. വെള്ളിയാഴ്ച ലിബിയൻ തീരത്തോടു ചേർന്ന് ബോട്ട് മറിഞ്ഞ് 102 പേരും മൂന്നു ദിവസം കഴിഞ്ഞ് 62 പേരുമാണ് മരിച്ചത്.
കഴിഞ്ഞ ദിവസം 210 പേരുമായി ലിബിയയിൽനിന്ന് പോയ മറ്റൊരു ബോട്ട് തിരിച്ചയച്ചതായും അന്താരാഷ്ട്ര കുടിയേറ്റ സമിതി വക്താവ് സഫ സഹ്ലി പറഞ്ഞു. ഈ വർഷം ഇതുവരെ 1500ലേറെ പേരാണ് മുങ്ങിമരിച്ചത്. 31,500ലേറെ പേരെ മടക്കി അയച്ചു. മടങ്ങിയവർ 2020ൽ 11,900 ആയിരുന്നു. മരിച്ചവർ 980 പേരും. 2011ൽ ലിബിയൻ ഭരണാധികാരി മുഅമ്മർ ഖദ്ദാഫിയെ നാറ്റോ സേന വധിച്ചശേഷം ലിബിയ കൊടുംപട്ടിണിയുടെ മധ്യേയാണ്.
എണ്ണസമൃദ്ധമായ രാജ്യത്ത് യു.എൻ അംഗീകരിച്ചും ഇതര രാജ്യങ്ങൾ അംഗീകാരം നൽകിയും വെവ്വേറെ ഭരണകൂടങ്ങളാണ് നിയന്ത്രണം നടത്തുന്നത്. അത് പ്രതിസന്ധി രൂക്ഷമാക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.