കറാച്ചി: കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട വാർത്ത ഏറെ ദു:ഖിപ്പിച്ചുവെന്ന് പാക് മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. കുറഞ്ഞ മരണവും പരിക്കുകളും മാത്രമുണ്ടാകട്ടേയെന്നാണ് പ്രതീക്ഷയെന്നും ശുഐബ് ട്വീറ്റിൽ പറഞ്ഞു.
Deeply saddened & hurt to hear about the @airindiain plane crash in Kerala. I hope there are minimum casualties & its less painful for the injured. #AirIndiaCrash #planecrash #Kerala
— Shoaib Akhtar (@shoaib100mph) August 7, 2020
നിരപരാധികളുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിൽ ഏറെ ദു:ഖമുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും പറഞ്ഞിരുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഈ പ്രയാസഘട്ടം അതിജീവിക്കാൻ ദൈവം ശക്തി നൽകട്ടെയെന്നും ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.
ദുബൈയിൽനിന്ന് 191 പേരുമായെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് എ.എക്സ്.ബി 1344-ബി 737 വിമാനമാണ് വെള്ളിയാഴ്ച രാത്രി 7.41ന് കരിപ്പൂരിൽ അപകടത്തിൽപ്പെട്ടത്. വിമാനം റൺവേയിൽനിന്ന് തെന്നിമാറി പിളർന്നുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.