വാഷിങ്ടൺ: യു.എസ് സ്കൂളിൽ വെടിവെപ്പു നടത്തിയ കൗമാരക്കാരെൻറ മാതാപിതാക്കൾ അറസ്റ്റിൽ. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് യു.എസ് പൊലീസ് 10,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കുട്ടി വെടിവെപ്പു നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്നാണ് മാതാപിതാക്കളായ ജെയിംസിനും ജെന്നിഫർ ക്രുംബ്ലിക്കുമെതിരെ ചുമത്തിയ കുറ്റം.
തോക്കുമായാണോ കുട്ടി സ്കൂളിൽ പോയതെന്ന് പരിശോധിക്കാനും മാതാപിതാക്കൾ തയാറായില്ലെന്ന് ആരോപണമുണ്ട്. പിതാവിെൻറ തോക്കുപയോഗിച്ചാണ് ഈഥൻ ക്രുംബ്ലി എന്ന 15കാരൻ മിഷിഗണിലെ സ്കൂളിൽ സഹപാഠികൾക്കും അധ്യാപകർക്കും നേരെ വെടിയുതിർത്തതെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെടുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.