വാഷിങ്ടൺ: യു.എസിലെ ഐഡഹോയിലെ ബോയ്സീ േഷാപ്പിങ് മാളിലുണ്ടായ വെടിവെപ്പിൽ രണ്ടുമരണം. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്ക് പരിക്കേൽക്കറ്റതായും പ്രതിയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.
സുരക്ഷ ഉദ്യോഗസ്ഥരും അക്രമിയും തമ്മിൽ വെടിവെപ്പ് നടത്തതായി അധികൃതർ വാർത്താസേമ്മളനത്തിൽ അറിയിച്ചു. മാൾ ഉടൻതന്നെ ഒഴിപ്പിച്ചു. മറ്റു പ്രതികളുണ്ടോയെന്ന് തിരച്ചിൽ നടത്തിയതായും അധികൃതർ അറിയിച്ചു.
മരിച്ചവരെ കുറിച്ചോ പ്രതിയെക്കുറിച്ചോ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പുലർച്ചെ 1.50ഓടെയായിരുന്നു വെടിവെപ്പ്. പൊലീസ് എത്തുന്നതിന് മുമ്പുതന്നെ ഒരാൾ വെടിയേറ്റ് വീണിരുന്നു. പൊലീസ് ഉദ്യോഗസഥർ എത്തിയതോടെ വീണ്ടും വെടിവെപ്പുണ്ടായി. ഒരു പൊലീസുകാരന് പരിക്കേറ്റു. പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു -ബോയ്സീ പൊലീസ് ചീഫ് റയാൻ ലീ പറഞ്ഞു.
അക്രമിയുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. ഒരാൾ മാത്രമാണ് അക്രമം നടത്തിയതെന്നും ലീ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.