സിംഗപ്പൂർ: 20 വർഷത്തിനുശേഷം ആദ്യമായി സിംഗപ്പൂരിൽ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി. സരിദേവി ധമാനി (45) എന്ന വനിതയെയാണ് വധശിക്ഷക്ക് വിധേയയാക്കിയത്. 2018ൽ 30 ഗ്രാം ഹെറോയിൻ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചു എന്നതാണ് ഇവർക്കെതിരായ കുറ്റം.
മയക്കുമരുന്ന് കേസിൽ ഈ ആഴ്ച വധിക്കപ്പെടുന്ന രണ്ടാമത്തെയാളാണ് ഇവർ. മുഹമ്മദ് അസീസ് ബിൻ ഹുസൈനാണ് വധിക്കപ്പെട്ട മറ്റൊരാൾ. കഴിഞ്ഞ വർഷം മാർച്ചിനുശേഷം 15 പേരെ മയക്കുമരുന്ന് കേസിൽ വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ട്.
മയക്കുമരുന്നിനെതിരെ ലോകത്ത് ഏറ്റവും ശക്തമായ നിയമങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂർ. സമൂഹത്തെ സംരക്ഷിക്കാൻ ഇത്തരം നിയമങ്ങൾ അനിവാര്യമാണെന്നാണ് സർക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.