സിംഗപ്പൂർ: സിംഗപ്പൂരിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത എവറസ്റ്റ് ഫിഷ്‍കറി മസാല തിരിച്ചുവിളിച്ചു. മനുഷ്യ ശരീരത്തിന് ഹാനികരമായ കീടനാശിനിയായ എഥിലീൻ ഓക്സൈഡിന്റെ അമിത സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സിംഗപ്പൂർ ഫുഡ് ഏജൻസിയാണ്(എസ്.എഫ്.എ) എവറസ്റ്റ് ഫുഡ് മസാല തിരിച്ചുവിളിക്കാൻ ഉത്തരവിട്ടത്.
കാർഷിക ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനിയാണ് എഥിലീൻ ഓക്സൈഡ്. എന്നാൽ ഇത് ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. എവറസ്റ്റ് ഫിഷ് കറി മസാലയിലെ ഉയർന്ന അളവിലുള്ള എഥിലീൻ ഓക്സൈഡിന്റെ സാന്നിധ്യം ഉപഭോക്താക്കൾക്ക് ആരോഗ്യപരമായ അപകടസാധ്യത സൃഷ്ടിക്കുന്നതായി എസ്.എഫ്.എ പറഞ്ഞു.
ഈ ഉൽപ്പന്നം ഉപയോഗിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ വൈദ്യസഹായം തേടണമെന്നും നിർദേശമുണ്ട്. സംഭവത്തിൽ എവറസ്റ്റ് കമ്പനി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.