സിംഗപ്പൂർ: കോവിഡും തുടർന്ന് വിവിധ രാജ്യങ്ങളിലുണ്ടായ ലോക്ഡൗണുകളും വ്യോമയാന മേഖലക്ക് സൃഷ്ടിച്ച വെല്ലുവിളി ചില്ലറയല്ല. പല രാജ്യങ്ങളിലും ഇനിയും വിമാന സർവീസുകൾ പുനഃരാരംഭിച്ചിട്ടില്ല. പ്രതിസന്ധി മറികടക്കാൻ വ്യത്യസ്ത വഴി തേടുകയാണ് പല വിമാന കമ്പനികളും. ഇതിെൻറ ഏറ്റവും പുതിയ ഉദാഹരണമാണ് സിംഗപ്പൂർ എയർലൈൻസിേൻറത്.
ആളുകൾക്ക് ടിക്കറ്റെടുത്ത് സിംഗപ്പൂരിലെ ചാങ്കി അന്താരാഷ് വിമാനതാവളത്തിൽ പാർക്ക് ചെയ്തിരിക്കുന്ന വിമാനത്തിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് സിംഗപ്പൂർ എയർലൈൻസ് നൽകുന്നത്. 470 ഡോളർ നൽകിയാൽ എയർബസിെൻറ എ380 വിമാനത്തിലിരുന്ന് ഭക്ഷണം കഴിക്കാം. എന്തായാലും സിംഗപ്പൂർ എയർലൈൻസിെൻറ ഓഫർ ബംപർ ഹിറ്റായി. അരമണിക്കൂറിലാണ് ഭക്ഷണം കഴിക്കാനുള്ള ടിക്കറ്റുകെളല്ലാം വിറ്റുപോയത്.
ഒക്ടോബർ 24,25 തീയതികളിൽ ഉച്ചഭക്ഷണം അല്ലെങ്കിൽ രാത്രി ഭക്ഷണത്തിനുള്ള ടിക്കറ്റുകളാണ് കമ്പനി നൽകിയത്. ഫസ്റ്റ് ക്ലാസ് സ്യൂട്ടിലും ഇക്കണോമി ക്ലാസിലും ഇരുന്ന് ഭക്ഷണം കഴിക്കാം. ഇവയുടെ ടിക്കറ്റ് നിരക്കുകളിൽ മാറ്റമുണ്ടാാകും. സാമൂഹിക അകലം പാലിക്കുന്നതിനായി പകുതി സീറ്റുകൾ ഒഴിച്ചിട്ടാവും വിമാനത്തിനുള്ളിലെ ഹോട്ടൽ പ്രവർത്തിക്കുക. ആളുകളുടെ എണ്ണം കൂടിയതോടെ കൂടുതൽ ദിവസങ്ങളിൽ ഈ സൗകര്യം ലഭ്യമാക്കുമെന്നും സിംഗപ്പൂർ എയർലൈൻസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.