'തെറ്റുകൾ ക്ഷമിക്കുക'; മാപ്പുപറഞ്ഞ് ലിസ് ട്രസ്

ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയം കണ്ടിട്ടില്ലാത്തവിധം, അധികാരമേറ്റ ആദ്യ ആഴ്ചകളിൽത്തന്നെയുണ്ടായ പ്രതിസന്ധികളിൽ മാപ്പുപറഞ്ഞ് പ്രധാനമന്ത്രി ലിസ് ട്രസ്.

മിനി ബജറ്റിലൂടെ നൽകിയ നികുതിയിളവുകളാകെ ധനമന്ത്രി ജെറമി ഹണ്ട് പിൻവലിച്ചതിനുശേഷം ആദ്യമായാണ് ട്രസ് പൊതുജനങ്ങളെ അഭിസംബോധന ചെയ്തത്. തെറ്റുകൾ പറ്റിയെങ്കിലും താൻ തോറ്റോടില്ലെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റിവ് പാർട്ടിയെ നയിക്കുമെന്നും അവർ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ നിന്നുതന്നെ കനത്ത മുറുമുറുപ്പുയർന്നെങ്കിലും പ്രശ്നങ്ങളെ സധൈര്യം നേരിടുമെന്ന വ്യക്തമായ സന്ദേശമാണ് ട്രസ് നൽകിയത്.

ബ്രിട്ടീഷ് ജനതയുടെ ജീവിതം മെച്ചപ്പെടുത്താൻ സാമ്പത്തിക വളർച്ചക്കായുള്ള ദൗത്യം തുടരുമെന്ന് അവർ പറഞ്ഞു. തെറ്റുകൾ സംഭവിച്ചെങ്കിലും ഇപ്പോൾ അതെല്ലാം പരിഹരിച്ചുവെന്ന് അവർ കൂട്ടിച്ചേർത്തു. നികുതി ഇളവുകൾ പ്രഖ്യാപിച്ച് സമ്പദ്‍വ്യവസ്ഥയിൽ പ്രതിസന്ധിയുണ്ടായതിനു പിന്നാലെയാണ് ട്രസിനെതിരെ കടുത്ത വിമർശനം ഉയർന്നത്. ഇതോടെ പാർട്ടിയിൽ വിമതനീക്കവും ശക്തമായി.

Tags:    
News Summary - ‘Sorry for the Mistakes’: UK PM Liz Truss Apologizes to Citizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.