കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായി ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് (എ.എൻ.സി) നേതാവ് സിറിൽ റാമഫോസ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് 71 കാരനായ റാമഫോസ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.
തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന എ.എൻ.സി ചിരവൈരികളായ ഡെമോക്രാറ്റിക് അലയൻസുമായി ചേർന്ന് സഖ്യസർക്കാർ രൂപവത്കരിക്കാൻ അവസാന നിമിഷം തീരുമാനിച്ചതോടെയാണ് രണ്ടാം ഊഴത്തിന് കളമൊരുങ്ങിയത്.
വെള്ളിയാഴ്ച പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ റാമഫോസ 283 വോട്ടുനേടി. എതിർ സ്ഥാനാർഥി എകണോമിക് ഫ്രീഡം ഫൈറ്റേഴ്സ് പാർട്ടി നേതാവ് ജൂലിയസ് മലെമക്ക് 44 വോട്ടാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.