ദക്ഷിണ കൊറിയ: ലീ ജെ മ്യുങ് പ്രതിപക്ഷ നേതാവ്

സോൾ: ദക്ഷിണ കൊറിയയിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവായി ലീ ജെ മ്യുങ് തെരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക കക്ഷിയായ പീപ്ൾസ് പവർ പാർട്ടിയുടെ നേതാവ് യൂൺ സൂക് യോളിനോട് പരാജയപ്പെട്ട് മാസങ്ങൾക്കുശേഷമാണ് ലീ പ്രതിപക്ഷ നേതാവാകുന്നത്. യൂൺ സൂക് യോൾ ഈവർഷം മേയ് 10നാണ് പ്രസിഡന്റായത്. മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ 0.7 ശതമാനം പോയന്റ് വ്യത്യാസത്തിലാണ് യൂൺ ലീയെ തോൽപിച്ചത്. മാർച്ച് മുതൽ ഡെമോക്രാറ്റുകൾക്ക് ചെയർപേഴ്‌സണില്ലായിരുന്നു. 78 ശതമാനം വോട്ടുകളാണ് ലീ നേടിയത്. 

Tags:    
News Summary - South Korea President’s Prominent Rival Set to Lead Opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.