ദക്ഷിണ കൊറിയയിൽ 24 മണിക്കൂറിനിടെ 1.11 ലക്ഷം പേർക്ക് കോവിഡ്

സിയോൾ: ദക്ഷിണ കൊറിയയിൽ 24 മണിക്കൂറിനകം 1,11,319 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,55,83,220 ആയി. തൊട്ടുമുമ്പത്തെ ദിവസം 1,18,504 പുതിയ കേസുകളാണുണ്ടായിരുന്നത്. ഒരാഴ്ച മുമ്പ് പ്രതിദിനം 1.95 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഒമിക്രോണിന്‍റെയും ഉപവകഭേദമായ ബി.എ2വിന്റേയും വ്യാപനമാണ് ദക്ഷിണ കൊറിയയിൽ കോവിഡ് കേസുകൾ കുത്തനെ ഉയർത്തിയത്. മാർച്ച് പകുതിയോടെ ഇവയുടെ വ്യാപന തോത് കുറഞ്ഞുവരികയാണെന്നാണ് അധികൃതരുടെ നിഗമനം.

166 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 21,520 ആയി. നിലവിൽ ഗുരുതരാവസ്ഥയിൽ 808 പേരാണുള്ളത്. രാജ്യത്ത് ജനസംഖ്യയുടെ 86.6 ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ചവരാണെന്നും ആകെ ജനസംഖ്യയുടെ 64.4 ശതമാനം ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി. 

Tags:    
News Summary - South Korea reports 111,319 new COVID-19 cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.