കൊളംബോ: ദക്ഷിണ കൊറിയയിൽ ശ്രീലങ്കക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. ദക്ഷിണ കൊറിയൻ കോർഡിനേഷൻ മന്ത്രി കൂ യുൻ ചിയോൾ ശ്രീലങ്കൻ പ്രസിഡൻറ് ഗോടബയ രാജപക്‌സെയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ ശ്രീലങ്കയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്നു കൊറിയൻ മന്ത്രി. ശ്രീലങ്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കമെന്ന് മന്ത്രി പറഞ്ഞു. ശ്രീലങ്കയിൽ നിക്ഷേപം നടത്താൻ കൊറിയൻ സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്നും ചിയോൾ ഉറപ്പുനൽകി.
അതേസമയം, ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധികൾക്ക് ഉത്തരവാദിയായ പ്രസിഡന്റ് രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ശ്രീലങ്കൻ ചീഫ് ഗവൺമെന്റ് വിപ്പ് ജോൺസ്റ്റൺ ഫെർണാണ്ടോ അറിയിച്ചു.ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍റെ സർക്കാർ വിരുദ്ധ പ്രതിഷേധം തുടരുകയാണ്.
എപ്രിൽ ഒന്നിന് ശ്രീലങ്കയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിച്ചതായി കഴിഞ്ഞദിവസം പ്രസിഡന്റ് ഗോടബയ രാജപക്‌സെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിൽ രാജ്യത്തെ പ്രതിഷേധങ്ങളെ തടയാന്‍ സുരക്ഷാസേനക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന അടിയന്തര ഭരണ ഓർഡിനൻസ് പിൻവലിച്ചതായി പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.