സിയോൾ : റഷ്യന്‍ അധിനിവേശം നേരിടുന്ന യുക്രെയ്‌ന് ആയുധങ്ങൾ ഒഴികെയുള്ള സൈനിക സാമഗ്രികൾ നൽകുമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആയുധ സംവിധാനങ്ങളിൽ ഉൾപ്പെടാത്ത ചരക്കുകളും ഗതാഗതവും കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കുകയാണെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയ വക്താവ് ബൂ സിയൂങ്-ചാൻ പറഞ്ഞു.
റഷ്യൻ നിർമ്മിത ആയുധങ്ങൾ ദക്ഷിണ കൊറിയൻ സൈന്യം ഉപയോഗിക്കുന്നത് നിർത്താന്‍ മറ്റ് രാജ്യങ്ങളിൽ നിന്ന് സൈനിക ആയുധങ്ങൾ വാങ്ങുന്നതിനും നിർമ്മിക്കുന്നതിനുമുള്ള വഴികൾ രാജ്യം പരിഗണിക്കുന്നുണ്ടെന്നും ബൂ അഭിപ്രായപ്പെട്ടു.
യുക്രെയ്‌ന് പത്ത് മില്യൺ ഡോളർ വിലമതിക്കുന്ന മെഡിക്കൽ പാക്കേജ് നൽകുമെന്ന് നേരത്തെ ദക്ഷിണ കൊറിയ പ്രഖ്യാപിച്ചിരുന്നു. പ്രഥമ ശുശ്രൂഷ കിറ്റുകൾ, മുഖംമൂടികൾ, റെസ്പിറേറ്ററുകൾ എന്നിവയുൾപ്പെടെ 40 ടൺ മെഡിക്കൽ സഹായ ഉപകരണങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.