സ്പാനിഷ് പ്രസിഡന്റിന് കോവിഡ്; ജി20 ഉച്ചകോടിയിൽ പ​ങ്കെടുക്കില്ല

ന്യൂഡൽഹി: സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധയുണ്ടായതിനെ തുടർന്ന് ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ അദ്ദേഹം പ​ങ്കെടുക്കില്ല. സാഞ്ചസിന്റെ ആരോഗ്യനില തൃപ്തികരമാണ്.

പ്രസിഡന്റിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ് നാദിയ കാൽവിനോ സാന്റമാരിയയും വിദേശകാര്യമന്ത്രി ജോസ് മാനുവൽ അൽബാരസുമാണ് പ​ങ്കെടുക്കുക. ഇന്ന് ഉച്ചക്ക് തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് സ്പാനിഷ് പ്രസിഡന്റ് അറിയിച്ചു.

രോഗബാധയുണ്ടായതിനാൽ തനിക്ക് ജി20 ഉച്ചക്കോടിക്കായി ഡൽഹിയിലേക്ക് പോകാനാവില്ല. തന്റെ ആരോഗ്യനില തൃപ്തികരമാണ്. വൈസ് പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഉച്ചകോടിയിൽ പ​ങ്കെടുക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. റഷ്യയുടെ വ്ലാഡമിർ പുടിനും ചൈനയുടെ ഷീ ജിങ് പിങ്ങിനും ശേഷം ഉച്ചകോടിയിൽ നിന്നും വിട്ടുനിൽക്കുന്ന മൂന്നാമത്തെ രാഷ്ട്രനേതാവാണ് സ്​പെയിൻ പ്രസിഡന്റ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ സെപ്റ്റംബർ ഒമ്പത്, പത്ത് തീയതികളിലായാണ് ജി20 സമ്മേളനം നടക്കുന്നത്.


Tags:    
News Summary - Spain's President Tests Positive For Covid, To Skip G20 Summit In Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.