ഇന്ത്യ-യു.കെ സുരക്ഷാഉപദേഷ്ടാക്കളുടെ യോഗത്തിൽ അതിഥിയായി പ്രധാനമന്ത്രി ഋഷി സുനക്

ലണ്ടൻ: ഇന്ത്യൻ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും യു.കെയുടെ ടിം ബാരോവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യ ഹൈകമ്മീഷനാണ് യോഗത്തിൽ സുനക് അതിഥിയായി എത്തിയ വിവരം അറിയിച്ചത്. വ്യാപാരം, പ്രതിരോധം, ശാസ്ത്ര-സാ​ങ്കേതികവിദ്യ എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണമുണ്ടാവുമെന്ന് ഇന്ത്യൻ ഹൈകമ്മീഷൻ അറിയിച്ചു.

വ്യാപാരത്തിലും പ്രതിരോധത്തിലും ഇന്ത്യയും യു.കെയും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന യു.കെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ബഹുമാനത്തോടെ കാണുന്നുവെന്നും ഇന്ത്യ ഹൈകമ്മീഷൻ അറിയിച്ചിട്ടുണ്ട്.

ബി.ബി.സിയുടെ ഡോക്യുമെന്ററി സംബന്ധിച്ച് ഇന്ത്യയിൽ വിവാദങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് അജിത് ഡോവൽ യു.കെയിലെത്തിയിരിക്കുന്നത്. ഇന്ത്യയും യു.കെയും തമ്മിൽ മികച്ച ബന്ധമാണ് ഇപ്പോൾ നിലനിൽക്കുന്നത്. വ്യാപാര കരാർ സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച പുരോഗമിക്കുകയാണ്.

Tags:    
News Summary - Special gesture’: Rishi Sunak joins Ajit Doval-UK NSA meeting in London

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.