കൊളംബോ: കണക്കിൽപെടാത്ത 3.5 കിലോഗ്രാം സ്വർണവുമായി ശ്രീലങ്കൻ പ്രതിപക്ഷ പാർലമെന്റംഗം അലി സബ്രി റഹീമിനെ ചൊവ്വാഴ്ച കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു.
65 ലക്ഷം ശ്രീലങ്കൻ രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്. മിഡിൽ ഈസ്റ്റിൽനിന്നാണ് അദ്ദേഹം ശ്രീലങ്കയിൽ എത്തിയതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഡെയ്ലി ന്യൂസ് പത്രം റിപ്പോർട്ട് ചെയ്തു.
എയർപോർട്ട് കസ്റ്റംസ് അതോറിറ്റി ഇദ്ദേഹത്തെ വി.ഐ.പി ലോഞ്ചിൽ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. ഓൾ സിലോൺ മക്കൾ കോൺഗ്രസ് അംഗമായ റഹീം 2020 ആഗസ്റ്റിലാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.