കൊളംബോ: ശ്രീലങ്കയിലെ തമിഴ് വംശജരുടെ സമാധാനത്തിനും നീതിക്കും വേണ്ടി നിരന്തരം പോരാടിയ രാഷ്ട്രീയ നേതാവ് ആർ. സംപന്തൻ അന്തരിച്ചു. ചികിത്സയിലിരിക്കെയാണ് 91കാരനായ സംപന്തന്റെ അന്ത്യം.
2004 മുതൽ രാജ്യത്തെ തമിഴരുടെ പ്രധാന രാഷ്ട്രീയ പാർട്ടിയായ തമിഴ് നാഷനൽ അലയൻസിനെ നയിക്കുന്നത് അദ്ദേഹമാണ്. ശ്രീലങ്കയിൽ പ്രധാന പ്രതിപക്ഷ നേതാവാകുന്ന രണ്ടാമത്തെ തമിഴ് വംശജനാണ് സംപന്തൻ. 2015ൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം 2019 വരെ പുതിയ ഭരണഘടനയുടെ കരട് രൂപവത്കരണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു.
അഭിഭാഷകൻ കൂടിയ അദ്ദേഹം കിഴക്കൻ തുറമുഖ ജില്ലയായ ട്രിങ്കോമാലിയിൽനിന്നാണ് ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. സ്വയംഭരണത്തിനായുള്ള തമിഴ് വംശജരുടെ ആവശ്യത്തിന് ചർച്ചകളിലൂടെ ഒത്തുതീർപ്പുണ്ടാക്കാൻ നേതൃത്വം നൽകിയിരുന്ന മിതവാദിയായിരുന്നു സംപന്തൻ. രാജ്യത്തിന്റെ ഭിന്നത പരിഹരിക്കാൻ അക്ഷീണം പരിശ്രമിച്ച ദേശീയ നേതാവാണ് സംപന്തനെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിങ്കെ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.