ലണ്ടൻ: 48 കാരി ക്ലിയോ ബിൻസിൻെറ പിതാവ് മരിച്ചത് 2018 ജൂണിലാണ്. എക്കാലവും സ്മരണ നിലനിർത്തുന്ന ഒരു യാത്രയയപ്പ് പിതാവിന് നൽകണമെന്ന കാര്യത്തിൽ ക്ലിയോക്കും അമ്മ ആനിനും സംശയമേ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് അവരുടെ അന്വേഷണം വിൽ ടിലോട്സണിലെത്തുന്നത്. മരിച്ചവർക്കായി മനോഹരമായ യാത്രയയപ്പ് പരിപാടികൾ സംഘടിപ്പിക്കുന്നയാളായിരുന്നു വിൽ ടിേലാട്സൺ.
ക്ലിയോയുടെ പിതാവിൻെറ ഒാർമകൾ എക്കാലവും നിലനിർത്തുന്ന യാത്രയയപ്പും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ച ശേഷം വിൽ ടിേലാട്സൺ മടങ്ങിയപ്പോൾ മനസുകളിൽ പുതിയ വസന്തം പിറക്കുന്നത് രണ്ടുപേരും അറിഞ്ഞിരുന്നില്ല. മാസങ്ങൾക്ക് ശേഷം ക്ലിയോയുടെ പിതാവിൻെറ പെയിൻറിങ്ങുകളുടെ പ്രദർശനം നടത്താൻ അമ്മ ആൻ തീരുമാനിച്ചപ്പോൾ വില്ലിനെയും ക്ഷണിക്കാൻ തോന്നി. പതിവുപോലെ ഒരു ക്ഷണക്കത്ത് കിട്ടിയെന്ന് മാത്രം കുരുതിയ വിൽ ആ ചിത്ര പ്രദർശനം മറന്നതായിരുന്നു. പ്രദർശനത്തിൻെറ തലേന്നാൾ ക്ലിയോ വിളിച്ച് ഒാർമിപ്പിച്ചപ്പോൾ വരാമെന്ന് ഉറപ്പു പറയാനാണ് വില്ലിന് തോന്നിയത്.
പ്രദർശനത്തിനെത്തിയ വിൽ തിരിച്ചു പോകുേമ്പാഴേക്കും അവർക്കിടയിൽ പുതിയ ലോകങ്ങൾ തുറന്നിരുന്നു. 57 കാരനായ വില്ലും ക്ലിയോയും വിവാഹമോചിതരായിരുന്നു. ക്ലിയോക്ക് രണ്ട് മക്കളുണ്ട്. വില്ലിന് സ്വന്തമെന്ന് പറയാനുള്ളത് വളർത്തു നായ്ക്കൾ മാത്രമാണ്. പരസ്പരം തിരിച്ചറിയാനും മനസിലാക്കാനും കഴിയുമെന്നുറപ്പായപ്പോൾ അവർ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. പിതാവിൻെറ സ്മരണകൾ എന്നെന്നേക്കും നിലനിർത്താനെത്തിയയാൾ മറക്കാനാകാത്ത പുതിയ ഒാർമകൾ സൃഷ്ടിക്കാൻ കൂടെ ചേർന്നതിൻെറ സന്തോഷത്തിലാണ് ഇപ്പോൾ ക്ലിയോ ബിൻസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.