ഖർത്തൂം: സുഡാനിലെ സംഘർഷത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഇരുവിഭാഗങ്ങളും തമ്മിൽ അനുരഞ്ജന ചർച്ച ആരംഭിച്ചു. അമേരിക്കയുടെയും സൗദി അറേബ്യയുടെയും മധ്യസ്ഥതയിൽ സൗദി അറേബ്യയിലെ ജിദ്ദയിലാണ് ചർച്ച നടക്കുന്നത്.
ഏപ്രിൽ 15ന് സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ ആരംഭിച്ച ഏറ്റുമുട്ടലിൽ നൂറുകണക്കിനാളുകൾക്കാണ് ജീവഹാനി സംഭവിച്ചത്. ആയിരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ലക്ഷത്തിലധികം പേരാണ് അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. പലതവണ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഒന്നും ഫലം കാണാത്ത സാഹചര്യത്തിലാണ് ശാശ്വത സമാധാനം ഉറപ്പുവരുത്തുന്നതിനായി സംഭാഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.