ട്രംപിന് നിയമപരിരക്ഷ; സുപ്രീംകോടതി വിധി അപകടകരമായ കീഴ്വഴക്കം –ബൈഡൻ

വാഷിങ്ടൻ: ഡോണൾഡ് ട്രംപിന് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നിയമപരിരക്ഷയുണ്ടെന്ന സുപ്രീംകോടതി ഉത്തരവ് അപകടകരമായ കീഴ്വഴക്കമാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. വിധി നിയമവാഴ്ചയെ തുരങ്കംവെക്കുന്നതും അമേരിക്കക്കാർക്ക് ദ്രോഹകരവുമാണെന്ന് ബൈഡൻ പറഞ്ഞു.

അമേരിക്കയിൽ രാജാക്കന്മാരില്ല എന്ന തത്ത്വത്തിലാണ് ഈ രാഷ്ട്രം സ്ഥാപിതമായത്. എല്ലാവരും നിയമത്തിന് മുന്നിൽ സമന്മാരാണ്. പ്രസിഡന്റ് പോലും നിയമത്തിനതീതനല്ല. പ്രസിഡന്റിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ഫലത്തിൽ പരിധികളില്ല എന്നാണ് വിധി അർഥമാക്കുന്നത്.

യു.എസ് പാർലമെന്റിലേക്ക് ആൾക്കൂട്ടത്തെ അയച്ച ആളാണ് കുറ്റവിചാരണ നേരിടുന്നതെന്ന് കലാപം ഇളക്കിവിട്ടതിൽ ട്രംപിന് പങ്കുണ്ടെന്ന കേസിനെ പരാമർശിച്ച് ബൈഡൻ പറഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പ് അമേരിക്കൻ ജനതക്ക് കോടതികൾ ഉത്തരം നൽകണമെന്നും തിങ്കളാഴ്ച വൈകി ടെലിവിഷൻ ചാനലിൽ നൽകിയ പ്രസ്താവനയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

സുപ്രീംകോടതി വിധി ജനാധിപത്യത്തിന്റെ വിജയം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. 2020ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ട്രംപിനെതിരായ ക്രിമിനൽ കേസ് വൈകാൻ സുപ്രീംകോടതി വിധി കാരണമാകും.

Tags:    
News Summary - Supreme Court's immunity ruling on Donald Trump is a 'dangerous precedent'- Biden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.