മുഖാവരണ നിരോധനം നടപ്പാക്കാനൊരുങ്ങി സ്വിറ്റ്‌സർലൻഡും

ബേൺ (സ്വിറ്റ്‌സർലൻഡ്): രാജ്യത്ത് മുഖാവരണ നിരോധനം നടപ്പാക്കാനൊരുങ്ങി സ്വിറ്റ്‌സർലൻഡ്. 2021ൽ നടത്തിയ ഹിതപരിശോധനയെ തുടർന്നാണ് സ്വിറ്റ്സർലൻഡിൽ മുഖാവരണം നിരോധിക്കാനുള്ള നീക്കം പ്രാബല്യത്തിൽ വരുത്തുന്നത്.

2025 ജനുവരി ഒന്നു മുതൽ നിയമം ഔദ്യോഗികമായി നിലവിൽ വരുന്നതോടെ ബുർഖയും നിഖാബും പോലുള്ള മുഖാവരണം നിരോധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്‌സർലൻഡും വരും.

മുസ്‍ലിം സംഘടനകളിൽ നിന്ന് ശക്തമായ വിമർശനം നേരിട്ടെങ്കിലും 51 ശതമാനം വോട്ടർമാർ നിരോധനത്തെ പിന്തുണച്ചു. പുതിയ സ്വിസ് നിയമപ്രകാരം, ലംഘിക്കുന്നവർക്ക് 1,000 സ്വിസ് ഫ്രാങ്ക് വരെ പിഴ ചുമത്താം. വിമാനങ്ങൾ, നയതന്ത്ര പരിസരങ്ങൾ, ആരാധനാലയങ്ങൾ, ആരോഗ്യ കാരണങ്ങളാലോ അപകടകരമായ സാഹചര്യങ്ങളാലോ, കാലാവസ്ഥാ വ്യതിയാനത്താലോ മുഖം മറക്കേണ്ട സാഹചര്യങ്ങൾ, പരമ്പരാഗത ആചാരങ്ങൾ, കല ആവിഷ്കാരങ്ങൾ, പൊതുസമ്മേളനങ്ങൾ, പ്രതിഷേധങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ മുഖം മറക്കാൻ അവകാശമുണ്ട്.

മുഖാവരണ നിരോധനം നടപ്പാക്കുന്ന ഏറ്റവും പുതിയ രാജ്യമാണ് സ്വിറ്റ്‌സർലൻഡ്. നേരത്തേ തുനീഷ്യ, ആസ്ട്രിയ, ഡെൻമാർക്, ഫ്രാൻസ്, ബെൽജിയം, അടക്കം 16 രാജ്യങ്ങൾ ബുർഖ നിരോധനം നടപ്പാക്കിയിട്ടുണ്ട്. 

Tags:    
News Summary - Switzerland is also about to implement a ban on face veils

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.